തളിപ്പറമ്പ : മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം മുൻ വൈസ് പ്രസിഡൻ്റും എഴുത്തുകാരനുമായ മർഹും കെ വി അബൂബക്കർ ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. അര നൂറ്റാണ്ടിലേറെക്കാലം സാംസകാരിക, വിദ്യഭ്യാസ , രാഷ്ട്രിയ മേഖലയിൽ മർഹും കെ വി അബൂബക്കർ ഹാജി നാടിന് നൽകിയ സംഭാവനകളെ നേതാക്കാൾ അനുസ്മരിച്ചു. ഹബീബ് നഗർ വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ് *മുഹമ്മദ് ഷാഫി കെ* യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സദസ്സ് മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് *സലീം കൊടിയിൽ* ഉദ്ഘാടനം നിർവ്വഹിച്ചു. മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ സീനിയർ വൈസ് പ്രസിഡൻ്റ് *സിദ്ധീഖ് ഗാന്ധി* അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ഹബീബ് നഗർ വാർഡ് ട്രഷറർ *കെ പി ഫിറോസ്* പ്രാർത്ഥനക്ക് നേതൃത്വം നൽകി. തളിപ്പറമ്പ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാർ,സി മുഹമ്മദ് അഷ്റഫ്കെ പി നൗഷാദ് എൻ എ സിദ്ധിഖ്, ഹബീബ് നഗർ കൗൺസിലർ നുബുല സി , തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷമീം ലൈം സ്വാതവും അബ്ബാസ് കപ്പാലം നന്ദിയും പറഞ്ഞു.
KV Abubacker Haji organized a memorial service and prayer meeting